കൊച്ചി: വിദേശത്തു പഠനം പൂര്‍ത്തിയാക്കി സംസ്ഥാനത്ത് ഇന്റേണ്‍ഷിപ്പ് ചെയ്ത മെഡിക്കല്‍ ബിരുദധാരികളുടെ സ്റ്റൈപ്പൻഡ് ഉടന്‍ വിതരണം ചെയ്യണമെന്നു ഹൈക്കോടതി. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയവര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സ്റ്റൈപ്പൻഡിനുള്ള അപേക്ഷ നല്കിയാല് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാര്‍ അപേക്ഷ അധികൃതര്‍ക്കു കൈമാറണം.
അവര്‍ പരിശോധിച്ച് സ്റ്റൈപ്പൻഡ് വൈകാതെ വിതരണം ചെയ്യണമെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഉത്തരവിട്ടു. ഓള് ഫോറിന് മെഡിക്കല്‍ ഡോക്ടേഴ്സ് ആന്‍ഡ് പേരന്റ്സ് അസോസിയേഷനും ചില വിദേശ മെഡിക്കല്‍ ബിരുദധാരികളും നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജി വീണ്ടും 21ന് പരിഗണിക്കും.